Uncategorized

കെ ടി ഡി ഒ 78 സോൺ സമ്മേളനവും, അനുമോദന ചടങ്ങും സംഘടിപ്പിച്ചു

കൊട്ടിയൂർ:കെ ടി ഡി ഒ 78 സോൺ സമ്മേളനവും, കൊട്ടിയൂർ വൈശാഖ മഹോത്സവുമായി ബന്ധപ്പെട്ട് വാഹനങ്ങളുടെ ബ്രെയ്ക്ക് ഡൗൺ പ്രവർത്തനങ്ങളിൽ പങ്കാളികളായ വർക്ക്ഷോപ്പ് ജീവനക്കാർക്കുള്ള അനുമോദന ചടങ്ങും കൊട്ടിയൂർ നീണ്ടു നോക്കിയിൽ വച്ചു നടന്നു.കണ്ണൂർ ജില്ലാ സെക്രട്ടറി ഉമേഷ് ചാലോട് സ്വഗതം പറഞ്ഞ യോഗത്തിൽ ജില്ലാ പ്രസിഡന്റ് ശശികുമാർ ചെറുപുഴ അധ്യക്ഷത വഹിച്ചു.സംഘടന സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റി അംഗം വിനീത്‌ തലശ്ശേരി ഉത്ഘാടനം നിർവഹിച്ചു.ടാക്സി മേഖലയിൽ ഭീഷണിയായി വളർന്നു വരുന്ന ഷെയർ ടാക്സി,മറ്റു അനധികൃത റെന്റ് കാറുകൾ എന്നിവയെ കുറിച്ച് യോഗം വിലയിരുത്തി. തുടർന്ന് കെ ടി ഡി ഒ 78 സോണിൻറെ ഭാരവാഹികളെയും തിരഞ്ഞെടുത്തു.പ്രസിഡണ്ട് രജീഷ് മട്ടന്നൂർ, സെക്രട്ടറി ലാലു ചെമ്പേരി, ട്രഷറർ അജിത്ത് കേളകം എന്നിവരെയാണ് തെരഞ്ഞെടുത്തത് .കണ്ണൂർ ജില്ലാ ജോ.സെക്രടറി മനു മാത്യൂ നന്ദി പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button