Uncategorized
സ്വർണത്തിന് പിന്നാലെ കുതിച്ചുയർന്ന് വെള്ളിയുടെ വില

ദില്ലി: സ്വർണത്തിന് പിന്നാലെ വെള്ളിക്കും റെക്കോർഡ് വില. കിലോയ്ക്ക് 104675 രൂപയാണ് വ്യാഴാഴ്ച വെള്ളിയുടെ വില. മാർച്ച് 27ന് ഇതിന് മുൻപ് വെള്ളിയുടെ വില 101313 രൂപയിലെത്തിയിരുന്നു. ഏപ്രിൽ നാലിന് ശേഷം വെള്ളി വില ഉയർന്ന നിലയിൽ തന്നെയാണുള്ളത്. ഏപ്രിൽ നാലിന് 87620 രൂപയായിരുന്നു ഒരു കിലോ വെള്ളിയുടെ വില. ഇലക്ട്രിക് വാഹനങ്ങൾക്കും സോളാർ എനർജി മേഖലയിൽ നിന്നുള്ള ആവശ്യം ഉയർന്നതോടെയാണ് വെള്ളി വിലയും കുതിക്കുന്നത്.




