Uncategorized

ദിവസങ്ങൾ നീണ്ട ഇടിവിന് ശേഷം സ്വർണവിലയിൽ വർധനവ്

കോഴിക്കോട്: സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. പവന് 880 രൂപ കൂടി 1,16,320 രൂപയായി. ഗ്രാമിന് 110 രൂപ കൂടി 14,540 രൂപയുമായി. ദിവസങ്ങൾ നീണ്ട ഇടിവിന് ശേഷമാണ് വിലയിൽ വർധനവുണ്ടായിരിക്കുന്നത്.

ആഗോളവിപണിയിൽ 5000 ഡോളറിന് താഴേക്കു പോയ സ്വർണം തിരിച്ചുകയറുകയാണ്. നിലവിൽ ട്രോയ് ഔൺസിന് 5028 ഡോളർ എന്ന നിലയിലാണ് വ്യാപാരം. വെള്ളി 81.44 ഡോളർ എന്ന നിലയിലുമാണ്.
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിൽ സ്വർണവിലയിൽ വലിയ ചാഞ്ചാട്ടമാണുണ്ടായത്. യുദ്ധത്തിന്റെ തുടക്കത്തിൽ കുത്തനെ ഉയർന്ന വില, പിന്നീട് എണ്ണ വില കുതിച്ചതോടെ താഴോട്ടിറങ്ങിയിരുന്നു. ഡോളർ ശക്തിപ്പെട്ടതും സ്വർണവിലയിൽ ഇടിവിന് കാരണമായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button