Uncategorized

മാരാരിക്കുളത്ത് വൻ ലഹരിവേട്ട; കാറിലും ബാത്ത്റൂമിലുമായി ഒളിപ്പിച്ച 72 ചാക്ക് ഹാൻസുമായി 2 പേർ പിടിയിൽ

മാരാരിക്കുളം: മാരാരിക്കുളം പൊലീസ് സ്റ്റേഷൻ പരിധിയിലെ കണിച്ചുകുളങ്ങര ജങ്ഷന് സമീപം ഹൈവേയിൽ മാരുതി ഒമ്‌നി കാറിൽ കടത്തുകയായിരുന്ന 10 ചാക്ക് ഹാൻസ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും മാരാരിക്കുളം പൊലീസും ചേർന്ന് പിടികൂടി. ഇവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് എറണാകുളം മുനമ്പത്തെ ബാത്ത്റൂമിൽ ഒളിപ്പിച്ചുവെച്ച 62 ചാക്ക് ഹാൻസ് കൂടി അന്വേഷണസംഘം കണ്ടെടുത്തത്. വർഷങ്ങളായി കേരളത്തിലുടനീളം മൊത്തവിലയിൽ ഹാൻസ് എത്തിക്കുന്ന വൻ റാക്കറ്റിലെ കണ്ണികളായ എറണാകുളം പള്ളിപ്പുറം പള്ളിക്കാട് അഖിൽ രാജു (35), എറണാകുളം മുനമ്പം കോട്ടയ്ക്കാട് രാജേഷ് (44) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. പിടിച്ചെടുത്ത നിരോധിത പുകയില ഉൽപ്പന്നങ്ങളും പ്രതികളെയും പോലീസ് സ്റ്റേഷനിൽ എത്തിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button