ഉദയംപേരൂരിൽ കായലിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

എറണാകുളം ഉദയംപേരൂരിൽ കായലിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. ഉദയംപേരൂർ ഫിഷർമെൻ കോളനിക്ക് സമീപം മുത്താനിക്കാട് സ്വദേശി സുരേഷ് കുമാർ ആണ് മരിച്ചത്. ഇന്നലെ രാത്രി 7.30 ഓടെയാണ് മുല്ലപ്പന്തൽ ഷാപ്പിന് സമീപത്തുള്ള കായലിൽ സുരേഷ് മീൻ പിടിക്കാനായി പോയത്. രാത്രി വൈകിയും മടങ്ങി വരാതായതോടെ നാട്ടുകാർ നടത്തിയ തിരച്ചിലിൽ വള്ളവും വലയും കായലിൽ നിന്ന് കണ്ടെത്തിയിരുന്നു.
നാട്ടുകാരും സ്കൂബ ടീമും തിരിച്ചും നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നു രാവിലെ മുതൽ സ്കൂബ ടീമിൻ്റെ നേതൃത്വത്തിൽ കായലിൽ വീണ്ടും തിരച്ചിൽ നടത്തി. പകൽ മുഴുവൻ തുടർന്ന് തിരച്ചിലിൽ വൈകിട്ട് ആറു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മുല്ലപ്പന്തൽ ഷാപ്പിന് സമീപത്തുള്ള കായലിൽ ഇന്നലെ വൈകിട്ട് 7.30 ഓടെയായിരുന്നു മീൻ പിടിക്കാൻ പോയതായിരുന്നു സുരേഷിനെ കാണാതായത്. രാത്രി വൈകിയും മടങ്ങി വരാതായതോടെ നാട്ടുകാർ നടത്തിയ തിരച്ചിലിൽ വള്ളവും വലയും കണ്ടെത്തിയിരുന്നു.




