Uncategorized

പെരുമ്പുള്ളി പാത്തുട്ടി അന്തരിച്ചു

മലപ്പുറം: പെരിന്തൽമണ്ണ വലിയങ്ങാടി സ്വദേശി പെരുമ്പുള്ളി പാത്തുട്ടി (104) അന്തരിച്ചു. ചന്ദ്രിക മുൻ പത്രാധിപർ പരേതനായ കല്ലിങ്ങൽ അബ്ദുവാണ് ഭർത്താവ്. പെരിന്തൽമണ്ണയിലെ പരേതനായ പെരുമ്പുള്ളി കുഞ്ഞി മമ്മുവിന്റെ മകളാണ്. മീഡിയവൺ മാനേജിങ് ഡയറക്ടർ ഡോ. യാസീൻ അഷ്റഫിൻ്റെ മാതാവാണ്. മൃതദേഹം മകൻ മുഹമ്മദ് അയ്യൂബിന്റെ പെരിന്തൽമണ്ണയിലെ വീട്ടിൽ പൊതുദർശനത്തിന് വെക്കും. ഖബറടക്കം ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് പെരിന്തൽമണ്ണ വലിയങ്ങാടി ജുമാ മസ്‌ജിദിൽ.
മക്കൾ: ആയിഷ, ഫാത്തിമ, ഡോ. അഹമ്മദ് അൻവർ, യഹിയ ഹാറൂൺ (റിട്ട. ലൈബ്രേറിയൻ, കാലിക്കറ്റ് യൂണിവേഴ്സിറ്റി), പ്രഫസർ യാസീൻ അഷ്റഫ് (മീഡിയവൺ മാനേജിങ് ഡയറക്ടർ, റിട്ട. പ്രഫസർ ഫാറൂഖ് കോളജ്, കോഴിക്കോട്), റിട്ട. പ്രഫസർ ആമിന (എംഇഎസ് കല്ലടി കോളജ്, മണ്ണാർക്കാട്), റിട്ട. പ്രഫസർ മുഹമ്മദ് അയ്യൂബ് (പിടിഎം ഗവ. കോളേജ്, പെരിന്തൽമണ്ണ), ഖൈറുന്നീസ, മുസ്തഫ അസ്‌ലം (റിട്ട. കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റാഫ്).
മരുമക്കൾ: പരേതനായ കണ്ണംതൊടി ഹംസ (പൂപ്പലം), നഫീസ പെരുമ്പുള്ളി (പെരിന്തൽമണ്ണ), ആയിഷാബി മേലേടത്ത് (ഒലിപ്പുഴ), മുഹ്സിന കോൽത്തൊടി (ഉച്ചാരക്കടവ്), പരേതനായ മുഹമ്മദ് കുഞ്ഞി നാലിൻ്റെ കത്ത് (വണ്ടൂർ), ബേബി സഫീന തേവരഴികത്ത് (കൊല്ലം, റിട്ട. പ്രധാനാധ്യാപിക, ഗവ. ഗേൾസ് സ്കൂൾ, പെരിന്തൽമണ്ണ), ജീന (എടവനക്കാട്).

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button