27.8 C
Iritty, IN
July 7, 2024
  • Home
  • Iritty
  • എം എസ് എഫ് വിദ്യാർത്ഥി ജാഗ്രത സദസ്സ് സംഘടിപ്പിച്ചു.
Iritty

എം എസ് എഫ് വിദ്യാർത്ഥി ജാഗ്രത സദസ്സ് സംഘടിപ്പിച്ചു.

ഇരിട്ടി: തൃക്കാക്കരയിൽ യു ഡി എഫ് സ്ഥാനാർഥി ഉമാ തോമസിന്റെ വിജയം എം എസ് എഫ് സംസ്ഥാന വ്യാപകമായി വർഗീയ വിരുദ്ധ വിജയമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി എം എസ് എഫ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റി കാക്കയങ്ങാട് ടൗണിൽ വിദ്യാർത്ഥി ജാഗ്രത സദസ്സ് സംഘടിപ്പിച്ചു. ജാതിയും മതവും തിരിച്ച് കേരളത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമമായിരുന്നു തൃക്കാക്കരയിലേത്. അധികാരത്തിലെത്താൻ വേണ്ടി ഇടതുപക്ഷം ഇല്ലാതാക്കുന്നത് നാടിന്റെ ഒരുമയാണ്. കേരളത്തിൽ നിലനിക്കുന്ന സാമൂഹ്യവും മതപരവുമായ സൗഹൃദങ്ങളെ തകർക്കാനുള്ള ശ്രമങ്ങൾക്കുള്ള തിരിച്ചടിയാണ് തൃക്കാക്കരയിലെ വിജയമെന്ന് സംഗമം അഭിപ്രായപ്പെട്ടു. എം എസ് എഫ് ജില്ലാ സെക്രട്ടറി കെ പി റംഷാദ് അധ്യക്ഷത വഹിച്ചു.സംസ്ഥാന വിംഗ് കൺവീനർ ഇജാസ് ആറളം ഉദ്ഘാടനം ചെയ്തു. സിറാജ് പൂക്കോത്ത് മുഖ്യപ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ് മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ്‌ ഒ ഹംസ, ഇ കെ ശഫാഫ്, കെ എ അഫ്നാസ്, ആഷിഫ്,എൻ കെ അഫ്നാൻ,വി ശമൽ, കെ ആർ അജ്സൽ, ടി എസ് ജുനൈദ്, ഹംസ ആറളം, പി.നിഹാൽ ,പി വി റാഷിദ്‌, അജിനാസ് എന്നിവർ സംസാരിച്ചു.

Related posts

ഇരിട്ടിയിൽ വെറ്റിനറി കോളേജ് ആരംഭിക്കണം – എസ് എൻ ഡി പി……….

Aswathi Kottiyoor

ഇരിട്ടി നഗരസഭ കേരളോത്സവം സമാപിച്ചു.

Aswathi Kottiyoor

ട്രയൽ റൺ വിജയകരം – പഴശ്ശി കനാൽ വഴി വെള്ളം ഒഴുകിയത് 13 വർഷത്തിന് ശേഷം

Aswathi Kottiyoor
WordPress Image Lightbox