Uncategorized
പലിശരഹിത സ്വർണ്ണ വായ്‌പയുടെ മറവിൽ വൻ തട്ടിപ്പ്; മുഖ്യപ്രതി അറസ്റ്റിൽ

പലിശരഹിത സ്വർണ്ണ വായ്‌പ നൽകാമെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയുടെ സ്വർണ്ണാഭരണങ്ങളും പണവും തട്ടിയെടുത്ത കേസിലെ ഒന്നാം പ്രതിയെ ധർമ്മടം പോലീസ് അറസ്റ്റ് ചെയ്തു. എടക്കാട് ഉസ്സൻ മുക്ക് സ്വദേശി ഇസ്‌മയിൽ പി പി (42) ആണ് കൊച്ചിയിൽ വച്ച് പിടിയിലായത്. ഇസ്‌മയിൽ കൊച്ചിയിൽ ഒളിവിൽ കഴിയുകയായിരുന്നു.




