Uncategorized
ക്ഷേത്രത്തില്‍ ഗണഗീതം പാടിയതിനെതിരെ പരാതി നല്കിയ ഡിവൈഎഫ്ഐ നേതാവിന്റെ വീടുകയറി ആക്രമിച്ചു

കൊല്ലം: കൊല്ലം തൃക്കടവൂരിൽ ഡിവൈഎഫ്ഐ നേതാവിന്റെ വീടുകയറി ആക്രമിച്ചതായി പരാതി. ഡിവൈഎഫ്ഐ തൃക്കടവൂർ ഈസ്റ്റ് മേഖലാ കമ്മറ്റി പ്രസിഡന്റ് അനന്തുവിന്റെ വീടാണ് ആക്രമിച്ചത്. ബുധനാഴ്ച പുലർച്ചെ മൂന്നുമണിയോടെ ആയിരുന്നു സംഭവം. വീടിന് മുന്നിലുണ്ടായിരുന്ന വാഹനവും പുറത്തുകിടന്ന കസേരയും ഉൾപ്പെടെ ആക്രമികൾ നശിപ്പിച്ചു. ആക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല.
തൃക്കടവൂർ മഹാദേവക്ഷേത്രത്തിൽ ഗണഗീതം പാടിയതിനെതിരെ ഡിവൈഎഫ്ഐ നേതാവായ അനന്തു കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രമാണ് തൃക്കടവൂർ മഹാദേവ ക്ഷേത്രം. ഹൈക്കോടതി ഉത്തരവ് മറികടന്നാണ് ഗണഗീതം പാടിയതെന്നായിരുന്നു പരാതി.




