Uncategorized
പുത്തൂരില്‍ ഭിന്നശേഷിക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി; സുഹൃത്തുക്കള്‍ക്കെതിരെ നാട്ടുകാര്‍

കൊല്ലം: പൂത്തൂര്‍ മൈലംകുളം റേഡിയോ ജംഗ്ഷന് സമീപം ഭിന്നശേഷിക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. പാലച്ചിറ വെളുത്തറ വീട്ടില്‍ ബിജിയെ(42)യാണ് ഇന്നലെ രാത്രി 11 മണിക്ക് മരിച്ച നിലയില്‍ കണ്ടെത്തിയത്. കിണറിനരികെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
സുഹൃത്തുക്കളാണ് ബിജിയുടെ മരണവിവരം പൊലീസിനെ അറിയിച്ചത്. എന്നാല്‍ സുഹൃത്തുക്കള്‍ അപായപ്പെടുത്തിയതാണെന്നാണ് നാട്ടുകാരുടെ ആരോപണം. പിന്നാലെ നാട്ടുകാര്‍ സുഹൃത്തുക്കളെ മര്‍ദിക്കുകയും ചെയ്തു.
നിലവില്‍ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. പുത്തൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. പെയിന്റിംഗ് തൊഴിലാളിയായ ബിജി അവിവാഹിതനാണ്. മാതാപിതാക്കളുടെ മരണശേഷം ബിജി ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്.




