Uncategorized

കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി അഗസ്റ്റിൻ കാരാക്കട അന്തരിച്ചു

കോഴിക്കോട് : കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയും കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമായ അഗസ്റ്റിൻ കാരാക്കട (87) അന്തരിച്ചു. കല്ലാനോട് സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡൻ്റായിരുന്നു. ഭാര്യ:

അന്നാമ്മ. മക്കൾ: ലാലി (റിട്ട. കെ.എസ്.ആർ.ടി.സി.), ഷാജി കാരാക്കട (കല്ലാനോട് സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ്, കൂരാച്ചുണ്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്), പോളി കാരാക്കട ( കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്), സജി അഗസ്റ്റിൻ (എസ്.ഐ. കുറ്റ്യാടി പോലീസ് സ്റ്റേഷൻ), സിബി (കൂരാച്ചുണ്ട് ബിസിനസ്).
മരുമക്കൾ: റാണി, പ്രസന്ന, മോളി, സിന്ധു, ലിൻസി. അച്ഛൻ: ദേവസ്യ. അമ്മ: മറിയം. സഹോദരങ്ങൾ: ജെയിംസ്, ബേബി, തോമസ്, എൽസി, പരേതരായ ജോസഫ്, മേരി.

സംസ്കാരം ചൊവ്വാഴ്‌ച വൈകീട്ട് കൂരാച്ചുണ്ട് സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button