/കണ്ണൂർ: ജൽജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെട്ട പഞ്ചായത്തുകളിൽ കുടിവെള്ള പദ്ധതികളുടെ പൈപ്പ് ലൈനുകൾ സ്ഥാപിക്കാനായി റോഡ് കട്ടിംഗ് അനുമതിക്കുള്ള അപേക്ഷകളിൽ നിയമപ്രകാരം അനുമതി നൽകാവുന്നവയിൽ മൺസൂൺ കഴിഞ്ഞ ഉടൻ അനുമതി നൽകാൻ ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ നിർദേശിച്ചു. ഡിഫക്ട് ലയബിലിറ്റി പിരിയഡ് (ഡിഎൽപി) നിലവിലുള്ള പൊതുമരാമത്ത് വകുപ്പ്. ദേശീയപാത റോഡുകളിൽ റോഡ് കട്ടിംഗ് അനുമതിക്കുള്ള മുഴുവൻ നടപടിക്രമങ്ങളും പൂർത്തിയാക്കി വയ്ക്കാനും കളക്ടർ നിർദേശിച്ചു. ജൽജീവൻ മിഷൻ പദ്ധതി നടപ്പിലാക്കാനുള്ള ജില്ലാതല ജലശുചിത്വ മിഷന്റെ പത്താമത് യോഗത്തിലാണ് തീരുമാനം. മൺസൂൺ ആരംഭിക്കുന്നതിനാൽ ഓഗസ്റ്റ് അവസാനത്തോടെ മാത്രമേ അനുമതി പരിഗണിക്കാൻ സാധിക്കൂവെന്നും പൊതുമരാമത്ത് റോഡ്സ് എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു. ക്ലെയിമുകൾ അംഗീകരിച്ചു. ജില്ലാ കളക്ടർ എസ്.ചന്ദ്രശേഖർ അധ്യക്ഷനായിരുന്നു.
ജില്ലാതല ശുചിത്വ മിഷൻ അംഗങ്ങൾ സംബന്ധിച്ചു.