Uncategorized

വി എസ് അനിൽകുമാറിന്റെ വീടിന് മുന്നിൽ റീത്ത്; പൊലീസിൽ പരാതി നൽകി

കണ്ണൂർ: സാഹിത്യകാരൻ വി എസ് അനിൽകുമാറിന്റെ വീടിന് മുന്നിൽ റീത്ത്. കണ്ണൂർ കണ്ണപുരം എടക്കേപ്പുറത്തെ അനിൽകുമാറിന്റെ വീട്ടിലാണ് സംഭവം. രാവിലെ അഞ്ച് മണിയോടെയാണ് വീടിന്റെ ഗേറ്റിന് മുന്നിൽ റീത്ത് വെച്ചതായി ശ്രദ്ധയിൽപ്പെട്ടത്. സംഭവത്തിൽ കണ്ണപുരം പൊലീസ് സ്റ്റേഷനിൽ അനിൽകുമാർ പരാതി നൽകി.
അന്തരിച്ച പ്രൊഫസർ എം എൻ വിജയന്റെ മകൻ കൂടിയാണ് വി എസ് അനിൽകുമാർ. രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണത്തിന് പിന്നാലെ സിപിഐഎം പുറത്താക്കിയ വി കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശനത്തിൽ പുസ്തകം ഏറ്റുവാങ്ങിയത് അനിൽകുമാറായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button