കണ്ണൂരിലെ പഞ്ചായത്തിൽ രണ്ടുമാസമായി ശമ്പളമില്ല; ഓഫിസ് പൂട്ടി മുഴുവൻ സർക്കാർ ഉദ്യോഗസ്ഥരും ലീവെടുത്തു

കണ്ണൂർ ഡിസംബർ, ജനുവരി മാസങ്ങളിലെ ശമ്പളം കിട്ടാത്തതിൽ പ്രതിഷേധിച്ചു വളപട്ടണം പഞ്ചായത്ത് ഓഫിസ് ജീവനക്കാർ പണിമുടക്കിയതിനെത്തുടർന്ന് ഓഫിസ് പ്രവർത്തനം തടസ്സപ്പെട്ടു. യൂണിയനുകളുടെ പിന്തുണയില്ലാതെ മുഴുവൻ ജീവനക്കാരും കാഷ്വൽ അവധിയെടുത്ത് ഓഫിസ് പൂട്ടിയിട്ടു സൂചനാ പണിമുടക്ക് നടത്തി. യുഡിഎഫ് ഭരണത്തിലുള്ള പഞ്ചായത്തിന്റെ്റെ 1.53 കോടി രൂപ വളപട്ടണം സഹകരണ ബാങ്കിൽനിന്നു പിൻവലിക്കാനാകാത്തതാണ് ഓൺഫണ്ടിൽനിന്നുള്ള ശമ്പളവിതരണത്തിനു തടസ്സമായത്. യുഡിഎഫ് ഭരണത്തിലായിരുന്ന സഹകരണ ബാങ്ക് സാമ്പത്തിക
ക്രമക്കേടുകൾമൂലം പ്രതിസന്ധിയിലായതിനെത്തുടർന്ന് അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിലാണ്.
സംസ്ഥാനത്തെ ഏറ്റവും ചെറിയ പഞ്ചായത്തായ വളപട്ടണത്തിനു ഫണ്ട് നീക്കിയിരിപ്പും ഇല്ല. പ്രതിവർഷം 54 ലക്ഷം രൂപ മാത്രമാണു നികുതി വരുമാനം. ഇത്തരം പഞ്ചായത്തുകൾക്കു സർക്കാർ ഗ്യാപ് ഫണ്ട് അനുവദിക്കുമെങ്കിലും വളപട്ടണത്തിന് ഒന്നരക്കോടി നിക്ഷേപമുള്ളതിനാൽ അതും ലഭിക്കുന്നില്ല. നവംബറിൽ രണ്ടു ഗഡുക്കളായാണു ശമ്പളം നൽകിയത്. ഡിസംബർ, ജനുവരി മാസങ്ങളിലെ ശമ്പളമാണു മുടങ്ങിയിരിക്കുന്നത്. നികുതിവരുമാനത്തിൽനിന്നാണു ശമ്പളമുൾപ്പെടെ നൽകുന്നത്.
സംസഥാനത്തെ ഏറ്റവും ചെറിയ പഞ്ചായത്തായ വളപട്ടണത്തിനു ഫണ്ട് നീക്കിയിരിപ്പും ഇല്ല. പ്രതിവർഷം 54 ലക്ഷം രൂപ മാത്രമാണു നികുതി വരുമാനം. ഇത്തരം പഞ്ചായത്തുകൾക്കു സർക്കാർ ഗ്യാപ് ഫണ്ട് അനുവദിക്കുമെങ്കിലും വളപട്ടണത്തിന് ഒന്നരക്കോടി നിക്ഷേപമുള്ളതിനാൽ അതും ലഭിക്കുന്നില്ല. നവംബറിൽ രണ്ടു ഗഡുക്കളായാണു ശമ്പളം നൽകിയത്. ഡിസംബർ, ജനുവരി മാസങ്ങളിലെ ശമ്പളമാണു മുടങ്ങിയിരിക്കുന്നത്. നികുതിവരുമാനത്തിൽനിന്നാണു ശമ്പളമുൾപ്പെടെ നൽകുന്നത്.




