Uncategorized

കളമശ്ശേരി എച്ച്എംടി കോളനിയിലെ ഗോഡൗണിൽ വൻ തീപിടിത്തം; ഫയർഫോഴ്സ് എത്തി തീയണച്ചു, ആളപായമില്ല

കൊച്ചി: കളമശ്ശേരി എച്ച്എംടി കോളനിയിലെ സോഫാ നിര്‍മാണ യൂണിറ്റില്‍ വന്‍ തീപിടിത്തം. രാത്രി എട്ട് മണിയോടെയാണ് സ്ഥാപനത്തില്‍ തീപടര്‍ന്നത്. നാല് ഫയര്‍ യൂണിറ്റുകളെത്തിയാണ് തീയണച്ചത്. എളുപ്പത്തില്‍ തീപിടിക്കാന്‍ സാധ്യതയുള്ള നിരവധി വസ്തുക്കള്‍ സ്ഥാപനത്തിനകത്തുണ്ടായിരുന്നു. എന്നാല്‍ പെട്ടെന്ന് തീ അണയ്ക്കാൻ കഴിഞ്ഞതിനാല്‍ വലിയ അപകടം ഒഴിവായി.

എട്ട് മണിയോടെയാണ് യൂണിറ്റിന് തീപിടിച്ചത് പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെടുന്നത്. ഉടന്‍ തന്നെ പ്രദേശവാസികള്‍ അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു. അപകടത്തിൽ ആളപായമില്ല. എളുപ്പത്തില്‍ തീപിടിക്കുന്ന നിരവധി വസ്തുക്കള്‍ സ്ഥാപനത്തിനകത്തുണ്ടായിരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button