Uncategorized

ഭാര്യയുടെ മുടി നഷ്ടമായി; പിന്നാലെ വിവാഹമോചനം തേടി ഭർത്താവ്

അപ്രതീക്ഷിതമായി മുടിയെല്ലാം നരയ്ക്കാന്‍ തുടങ്ങിയാല്‍ എന്ത് ചെയ്യും ? അവ പതിയെ പതിയെ കൊഴിഞ്ഞ് തലമുടി പൂര്‍ണമായും നഷ്ടമായാലോ ? ചൈനയിലെ ഹെനാൻ പ്രവിശ്യ നിവാസിയായ ലീ എന്ന 36കാരിയുടെ ജീവിതം തന്നെ ഈ സംഭവം തലകീഴായി മറിച്ചു. പതിനാറു വർഷത്തെ ദാമ്പത്യജീവിതം ഉപേക്ഷിച്ച് ലീയിൽ നിന്നും ഭർത്താവ് വിവാഹമോചനം നേടി. ഭാര്യയുടെ മുടിയെല്ലാം നഷ്ടമായെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ലീയുടെ ഭർത്താവ് വിവാഹമോചനത്തിന് തയ്യാറായതെന്ന് സൗത്ത് ചൈന പോസ്റ്റിൽ വന്ന റിപ്പോർട്ടിൽ പറയുന്നു. സമൂഹമാധ്യമത്തിൽ വലിയ ചർച്ചയായതോടെ ലീയുടെ ജീവിതം വൈറലായി എന്ന് പറയാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button