Uncategorized

വിളപ്പിൽശാലയിലെ ചികിത്സാ നിഷേധം; ‘വീഴ്ച വരുത്തിവർക്കെതിരെ നടപടി വേണം’; ഗവർണർക്ക് പരാതി നൽകി കുടുംബം

തിരുവനന്തപുരം വിളപ്പിൽശാലയിലെ ചികിത്സാ നിഷേധത്തിൽ ഗവർണർക്കും പരാതി. ഗവർണറുടെ ഇടപെടൽ ആവശ്യപ്പെട്ട് മരിച്ച ബിസ്മീറിന്റെ കുടുംബമാണ് പരാതി നൽകിയത്. വീഴ്ച വരുത്തിവർക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം. ബിസ്മീറിന്റെ ഭാര്യ ജാസ്മിനാണ് പരാതി നൽകിയത്. നേരത്തെ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.ആവശ്യമായ ചികിത്സ നല്‍കിയില്ലെന്നും ജീവനക്കാരില്‍ നിന്ന് മോശം പെരുമാറ്റം ഉണ്ടായെന്നും പരാതിയില്‍ പറയുന്നു. ആംബുലന്‍സില്‍ കയറ്റുന്നതിനിടെ ബോധം പോയിരുന്നെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇനി ആര്‍ക്കും ഈ അവസ്ഥം ഉണ്ടാകരുത്. ഉടനടി വേഗത്തില്‍ നടപടി വേണമെന്ന് പരാതിയില്‍ കുടുംബം ആവശ്യപ്പെടുന്നുണ്ട്.

ജനുവരി 19നാണ് ശ്വാസ തടസ്സത്തെ തുടർന്ന് കൊല്ലംകോണം സ്വദേശി ബിസ്‌മീറിനെ ആശുപത്രിയിൽ എത്തിക്കുന്നത്. മെഡിക്കൽ കോളജിലേക്കുള്ള യാത്രാമധ്യേയാണ് കൊല്ലംകൊണം സ്വദേശി ബിസ്‌മീർ മരിക്കുന്നത്. ചികിത്സ നിഷേധിച്ചെന്ന പരാതിക്ക് പിന്നാലെ നിർണായ സിസിടിവി ദൃശ്യങ്ങൾ കൂടി പുറത്ത് വന്നതിന് പിന്നാലെയാണ് പ്രതിഷേധം ശക്തമായത്. സംഭവത്തിൽ പ്രതിഷേധം ശക്തമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button