Uncategorized
വയോധികക്ക് തൊഴിൽ ദിനം നിഷേധിച്ച സംഭവത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കള്ളം പ്രചരിപ്പിക്കുന്നതായി ബിജെപി

പേരാവൂർ: എൻആർഇജി വർക്കേഴ്സ് യൂണിയന്റെ സമരത്തിൽ പങ്കെടുക്കാത്തതിനാൽ മുരിങ്ങോടി ഉന്നതിയിലെ ലക്ഷ്‌മിയമ്മക്ക് തൊഴിൽ നിഷേധിച്ചതിനെതിരെ ബി.ജെ.പി പ്രക്ഷോഭത്തിലേക്ക്. സംഭവത്തിൽ പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് കള്ളം പ്രചരിപ്പിക്കുന്നുവെന്നും ബിജെപി നേതാക്കൾ പത്രസമ്മേളനത്തിൽ ആരോപിച്ചു.
42 തൊഴിൽ ദിനങ്ങൾ ബാക്കിയുണ്ടെന്നിരിക്കെ 37 പേർ മാത്രമാണ് അവസാന ദിവസമായ ജോലിക്ക് ഹാജരായത്. സമരത്തിന് പങ്കെടുക്കാത്തവർ ജോലിക്ക് വരേണ്ടതില്ല എന്ന് മേറ്റ് നിർദേശം നൽകിയതായാണ് വിവരം. അന്നെത്തിച്ചേർന്ന മുഴുവനാളുകൾക്കും ജോലി നൽകിയാൽ പോലും ആറ് തൊഴിൽ ദിനങ്ങൾ ബാക്കിയുണ്ടെന്നിരിക്കെയാണ് ലക്ഷ്മിയമ്മയെ മടക്കി അയച്ചത്.




