Uncategorized
കെ ടി ജലീല്‍ തവനൂര്‍ വിടും; ജില്ലയിലെ മറ്റൊരു മണ്ഡലത്തില്‍ ജനവിധി തേടിയേക്കും

മലപ്പുറം: കെ ടി ജലീല്‍ ഇക്കുറി തവനൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്ന് മത്സരിക്കില്ല. പെരിന്തല്‍മണ്ണയില്‍ ജലീലിനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് സിപിഐഎം ആലോചിക്കുന്നത്.
തവനൂരില്‍ യുവനേതാവ് വി പി സാനു എല്‍ഡിഎപ് സ്ഥാനാര്‍ത്ഥിയാകും. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വലിയ വിജയമാണ് മണ്ഡലത്തില്‍ നേടിയത്. ഈ സാഹചര്യത്തില്‍ വി പി സാനുവിനെ പോലൊരു യുവനേതാവിനെ മത്സരിപ്പിക്കുന്നത് വിജയിച്ചു കയറാന്‍ സഹായകരമാവുമെന്നാണ് സിപിഐഎം കണക്കുകൂട്ടുന്നത്.




