Uncategorized

തെരുവുനായ കേസ് സുപ്രീം കോടതിയിൽ; ‘കടിക്കാതിരിക്കാൻ നായകളെ കൗൺസിലിംഗ് ചെയ്യാം’; മൃഗസ്നേഹികളെ പരിഹസിച്ച് കോടതി

ദില്ലി: തെരുവുനായ വിഷയത്തിൽ മൃ​ഗസ്നേഹികളെ പരിഹസിച്ച് സുപ്രീം കോടതി. കടിക്കാതിരിക്കാൻ നായകള്‍ക്ക് കൌണ്‍സിലിംഗ് നൽകാമെന്നും അതുമാത്രമാണ് ഇനി ബാക്കിയെന്നുമാണ് സുപ്രീം കോടതിയുടെ പരിഹാസം. ഒരു തെരുവ് നായക്ക് അത് കടിക്കണമെന്ന് തോന്നുമ്പോൾ പുറത്തുള്ളവർക്ക് അതിൻറെ മനസ്സറിയാൻ കഴിയില്ലല്ലോ എന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. നായ്ക്കൾക്ക് ഭക്ഷണം നൽകണമെന്ന് താല്പര്യമുള്ളവർക്ക് സുരക്ഷിത കേന്ദ്രങ്ങളിൽ അതിനുള്ള സൗകര്യമുണ്ടാകുമെന്നും സുപ്രീംകോടതി. ഹർജികളിൽ നാളെയും വാദം തുടരും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button