22.2 C
Iritty, IN
September 28, 2024
  • Home
  • Kottiyoor
  • സഹപാഠിക്ക് വീടു വെക്കാൻ പേപ്പർ ചലഞ്ച്
Kottiyoor

സഹപാഠിക്ക് വീടു വെക്കാൻ പേപ്പർ ചലഞ്ച്

കൊട്ടിയൂർ ഐ. ജെ. എം ഹയർസെക്കൻഡറി സ്കൂളിലെ എൻ. എസ്. എസ് യൂണിറ്റിന്റെ സ്നേഹ വീട് പദ്ധതിയുടെ ഭാഗമായി സഹപാഠിക്ക് നിർമ്മിച്ചു നൽകുന്ന നാലാമത്തെ വീടിന്റെ ധനസമാഹരണത്തിനായി പേപ്പർ ചാലഞ്ചുമായി വളണ്ടിയർമാർ.

സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളുടെയും സഹകരണത്തോടെ അവരുടെ വീടുകളിൽ നിന്ന് പഴയ ന്യൂസ് പേപ്പറുകൾ സമാഹരിച്ച് വിൽപ്പന നടത്തിയാണ് വീടിനുള്ള തുക കണ്ടെത്തുന്നത്. ആദ്യ ഘട്ടത്തിൽ തന്നെ 10000 രൂപയോളം സമാഹരിക്കാനായതിന്റെ സന്തോഷത്തിലാണ് കുട്ടികൾ.

ഇതോടൊപ്പം തന്നെ ഉദാരമതികളിൽ നിന്നും അധ്യാപകരുടെയും രക്ഷകതൃ സമിതിയുടെയും മാനേജ്മെന്റിന്റെയും സഹായവും സമാഹരിച്ചാണ് വീട് പണി പുരോഗമിക്കുന്നത്.

Related posts

ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു; സുപ്രീംകോടതി പരിഗണിക്കും തൊട്ടുമുമ്പ് നടപടി.

Aswathi Kottiyoor

തെരെഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മുന്നണികളോട് ചോദ്യങ്ങള്‍ ഉന്നയിച്ചുള്ള ബോര്‍ഡ് സ്ഥാപിച്ച് ചേംബര്‍ ഓഫ് കൊട്ടിയൂര്‍…………….

Aswathi Kottiyoor

പുത്തരി വെള്ളാട്ടം ഇന്ന്

Aswathi Kottiyoor
WordPress Image Lightbox