‘ദയവായി ഇങ്ങനെ പെരുമാറരുത്’; വർക്കല ബീച്ചിനെ നശിപ്പിക്കരുതെന്ന് അപേക്ഷിച്ച് വിനോദ സഞ്ചാരി

കേരളത്തിലെ പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രമായ വർക്കല ബീച്ചിൽ വിനോദ സഞ്ചാരികൾ മാലിന്യം വലിച്ചെറിയുന്നതിനെതിരെ രൂക്ഷമായ വിമർശനവുമായി സമൂഹ മാധ്യമ ഇൻഫ്ലുവൻസർ സച്ചിൻ കെ. ധീർ രംഗത്തെത്തി. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് അദ്ദേഹം തന്‍റെ പ്രതിഷേധം അറിയിച്ചത്.
വർക്കലയിലെ മാലിന്യം
സഞ്ചാരികൾ ഉപേക്ഷിച്ച് പോയ പ്ലാസ്റ്റിക് കുപ്പികൾ, ഭക്ഷണപ്പൊതികൾ, മറ്റ് അവശിഷ്ടങ്ങൾ എന്നിവ കൊണ്ട് വർക്കലയിലെ മനോഹരമായ മലയിടുക്കുകളും കടൽത്തീരവും മലിനമായിരിക്കുന്ന കാഴ്ചയാണ് സച്ചിൻ തന്‍റെ വീഡിയോയിൽ പങ്കുവച്ചത്. പ്രകൃതി ഭംഗിക്ക് പേരുകേട്ട ഈ സ്ഥലത്ത് ഇത്രയധികം മാലിന്യം കണ്ടതിൽ താൻ ഞെട്ടിപ്പോയെന്ന് അദ്ദേഹം കുറിച്ചു. “നമ്മൾ ഇന്ത്യക്കാർ ഇപ്പോൾ നമ്മുടെ മനോഹരമായ വർക്കല ക്ലിഫ് ബീച്ചിനെ നശിപ്പിച്ചു തുടങ്ങിയിരിക്കുന്നു,” എന്ന് സച്ചിൻ തന്‍റെ പോസ്റ്റിൽ കുറിച്ചു. എന്തുകൊണ്ടാണ് മാലിന്യം വലിച്ചെറിയുന്നത് പ്രകൃതിയെ നശിപ്പിക്കുമെന്ന് മനസ്സിലാക്കാൻ ഇത്ര പ്രയാസമെന്ന് അദ്ദേഹം ചോദിക്കുന്നു.




