Uncategorized

മുന്നറിയിപ്പില്ലാതെ ഡാം തുറന്നു; ചാലക്കുടി പുഴയില്‍ കുടുങ്ങി വിനോദ സഞ്ചാരികള്‍

അതിരപ്പിള്ളി ചാലക്കുടിപ്പുഴയിൽ അപ്രതീക്ഷിതമായി ജലനിരപ്പ് ഉയർന്നത് മൂലം പുഴയിൽ ഇറങ്ങിയ വിനോദ സഞ്ചാരികൾ കുടുങ്ങി. വെള്ളം കുറവായതിനാൽ കുളിക്കുന്നതിനായി പുഴയുടെ നടുവിലേക്ക് ഇറങ്ങിയവരാണ് കുടുങ്ങിയത്. പെരിങ്ങൽ കുത്ത് ഡാമിലെ ജലവൈദ്യുതോൽപാദനത്തിന് ശേഷം കൂടുതൽ വെള്ളം ചാലക്കുടി പുഴയിലേക്ക് ഒഴുക്കിയതാണ് കാരണം. പേടിച്ചരണ്ട വിനോദ സഞ്ചാരികളെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. മുന്നറിയിപ്പില്ലാതെ വെള്ളം പുറത്തേക്ക് ഒഴുക്കിയതിൽ പരിശോധന ഉണ്ടാകുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button