24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഗുരുവായൂരില്‍ വിവാഹ തിരക്ക്; ഞായറാഴ്ച നടന്നത് 154 കല്യാണം
Kerala

ഗുരുവായൂരില്‍ വിവാഹ തിരക്ക്; ഞായറാഴ്ച നടന്നത് 154 കല്യാണം

കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇടയിലും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ തിരക്ക്. നേരത്തെ ബുക്ക് ചെയ്തിരുന്ന 184 വിവാഹങ്ങളില്‍ 154 എണ്ണം ക്ഷേത്രസന്നിധിയില്‍ നടന്നു. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരുന്നു വിവാഹ ചടങ്ങുകള്‍. ഞായറാഴ്ച ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ അധികൃതരുടെ കര്‍ശന നിര്‍ദേശങ്ങള്‍ പാലിച്ചാണ് വിവാഹങ്ങള്‍ നടന്നത്. വധൂവരന്മാര്‍ക്കൊപ്പം ഫോട്ടോഗ്രാഫര്‍മാരടക്കം 12 പേരെ മാത്രമാണ് വിവാഹ മണ്ഡപത്തിനടുത്തേക്ക് പ്രവേശിപ്പിച്ചത്.

കിഴക്കേനടപ്പുരയില്‍ വിവാഹ പാര്‍ട്ടിക്കാരുടെ തിരക്കായതിനാല്‍ ദീപസ്തംഭത്തിന് മുന്നില്‍ നിന്ന് ദര്‍ശനം നടത്താനുള്ളവരെ കടത്തിവിട്ടില്ല. പൊലീസും ദേവസ്വം സെക്യൂരിറ്റി ജീവനക്കാരും ഏറെ പാടുപെട്ടാണ് തിരക്ക് നിയന്ത്രിച്ചത്.

Related posts

തെരുവുനായകള്‍ക്ക് ഭക്ഷണം നല്‍കുന്നവര്‍ അവയെ ദത്തെടുക്കണമെന്ന പരാമര്‍ശത്തിന് സുപ്രീം കോടതി സ്റ്റേ.

Aswathi Kottiyoor

കേന്ദ്ര നിയമം വന്നിട്ട് ഒന്നര പതിറ്റാണ്ട്; പൊതുസ്ഥലത്തെ പുകവലി കുറയുന്നു.

Aswathi Kottiyoor

കിഫ്ബി വഴി 75,000 കോടിയുടെ വികസന പ്രവൃത്തികൾ -മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox