Uncategorized

ഒറ്റപ്പാലത്തും ആലപ്പുഴയിലും വാഹനാപകടം; അമ്മയും കുഞ്ഞും ഉൾപ്പെടെ നാലു മരണം

സംസ്ഥാനത്ത് രണ്ടു വാഹനാപകടങ്ങളിലായി നാലു പേർ മരിച്ചു. ഒറ്റപ്പാലം ലക്കിടിയിൽ ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ച് അമ്മയും കുഞ്ഞും മരിച്ചു. തിരുവില്വാമല സ്വദേശി ശരണ്യ, മകൾ ആദിശ്രീ എന്നിവരാണ് മരിച്ചത്. സ്കൂട്ടർ ഓടിച്ച ബന്ധു മോഹൻ ദാസിന് പരുക്കേറ്റു. ഒരേദിശയിൽ പോയ സ്കൂട്ടറിൽ ടിപ്പർ ഇടിക്കുകയായിരുന്നു. ഇരുവരും തൽക്ഷണം മരിച്ചു. തിരുവില്വാമലയിലെ വീട്ടിൽ നിന്ന് ഭർത്താവിന്റെ വീടായ ലക്കിടി കൂട്ടുപാതയിലേക്ക് പോകുകയായിരുന്നു ശരണ്യയും കുട്ടിയും.

ആലപ്പുഴ വളവനാട് ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു.മരിച്ചത് മണ്ണഞ്ചേരി സ്വദേശി നിഖിൽ(19), ചേർത്തല സ്വദേശി അരീപ്പറമ്പ് കൊച്ചിറവിളി വീട്ടിൽ രാകേഷ് (25) എന്നിവരാണ് മരിച്ചത്. രാകേഷിന്റെ സുഹൃത്ത് വിപിന് ഗുരുതരപരുക്കേറ്റു. രാത്രിയിൽ വളവനാട് എ എസ് കനാൽ – പറത്തറ പാലത്തിന് സമീപമായിരുന്നു അപകടം.
പത്തനംതിട്ട തുലാപ്പള്ളിയിൽ മിനി ബസ് കാറിലും ടൂറിസ്‌റ്റ് ബസിലും ഇടിച്ചു. 20 പേർക്ക് പരുക്ക്. ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന ടൂറിസ്‌റ്റ് ബസ് നിർത്തിയിട്ടിരിക്കുകയായിരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button