പേരാവൂർ അത്ലെറ്റിക്സ് അക്കാദമി

പേരാവൂർ അഡ്ലെറ്റിക്സ് അക്കാദമി കായിക താരങ്ങൾക്കായി ആഗോള നിലവാരത്തിലുള്ള അത്ലറ്റിക് പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. 2025 ഡിസംബർ 22 മുതൽ 2026 ജനുവരി 6 വരെ ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ വച്ചാണ് നടത്തുന്നത്. ഈ ക്യാമ്പിൽ ഗുജറാത്ത് അഹമ്മദാബാദിൽ നിന്നുള്ള ജൂനിയർ ഇന്ത്യൻ അത്ലറ്റിക് കോച്ച് ശ്രീ.ജോ സെബാസ്റ്റ്യൻ പരിശീലനമൊരുക്കും.
2018-ൽ പ്രവർത്തനം ആരംഭിച്ച പേരാവൂർ അത്ലറ്റിസ് അക്കാദമി. പ്രദേശത്തെ കഴിവുള്ള നിരവധി കുട്ടികൾക്ക് മികച്ച പരിശീലനമാണ് നടത്തിവരുന്നത് . അക്കാദമിയുടെ സമഗ്ര പരിശീലനത്തിലൂടെ സ്പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (SAI), വിവിധ കോളജ് സ്പോർട്ട് ഹോസ്റ്റലുകൾ എന്നിവിടങ്ങളിലേക്ക് അക്കാദമിയിലെ വിദ്യാർത്ഥികൾ പ്ലസ് ടുവിന് ശേഷം തിരഞ്ഞെടുക്കപ്പെടുന്നു എന്നത് അക്കാദമിക്ക് അഭിമാനകരമായ നേട്ടമാണ്.
സ്പ്രിന്റ്, മിഡ്‌ഡിൽ ഡിസ്റ്റൻസ്, എൻഡ്യൂറൻസ് ട്രെയിനിംഗ്, ടെക്നിക്കൽ ഡ്രിൽസ്, ഫിറ്റ്നസ് ഡെവലപ്പ്മെന്റ് എന്നിവ ഉൾപ്പെടുന്ന സമഗ്ര പരിശീലന പരിപാടിയാണ് ക്യാമ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ദേശീയ-സംസ്ഥാന തലങ്ങളിൽ വിജയിച്ച താരങ്ങളെ പരിശീലിപ്പിച്ച പരിചയസമ്പന്നനായ കോച്ച് ശ്രീ.ജോ സെബാസ്റ്റ്യന്റെ സാന്നിധ്യം കുട്ടികളുടെ പ്രകടനമികവ് ഉയർത്താൻ വലിയ പിന്തുണയായിരിക്കും.
അക്കാദമിയിലെ സ്ഥിരം അംഗങ്ങൾക്കും പുറത്തുള്ള പുതുതായി പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾക്കും ഈ ക്യാമ്പിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. ഉയർന്ന നിലവാരത്തിലുള്ള, മത്സരയോഗ്യരായ അത്ലറ്റുകളെ സമൂഹത്തിന് നൽകുക എന്നതാണ് പേരാവൂർ അത്ലറ്റിസ് അക്കാദമിയുടെ ലക്ഷ്യം.
രെജിസ്റ്റർ ചെയുന്നതിന് 9645892218 എന്ന നമ്പറിൽ ബന്ധപ്പെടുക.
പത്ര സമ്മേളനത്തിൽ അക്കാദമിയുടെ പ്രസിഡൻ്റ് ശ്രീ പോൾ ജോസഫ് സെക്രറ്ററി ശ്രീ സൈമൺ മേച്ചേരി, ട്രഷറർ ശ്രീ സിബി കൊച്ചുതാഴത്ത് കമ്മറ്റി അംഗങ്ങൾ ശ്രീ റെജിൻ എം, ശ്രീ.ആൽബിൻ സാബു എന്നിവർ പങ്കെടുത്തു. .




