Uncategorized

വയോധികയുടെ കമ്മല്‍ അപഹരിച്ച അയല്‍വാസി പിടിയില്‍

മാനന്തവാടി: അയൽവാസിയുടെ വീട്ടിൽ കയറി സൗഹൃദം നടിച്ച് വയോധികയുടെ കമ്മൽ വലിച്ചു പറിച്ച് കൊണ്ടുപോയ യാൾ പിടിയിൽ വള്ളിയൂർക്കാവ്, കാരത്തങ്കൽ വീട്ടിൽ, സനീഷ് തോമസ് (46) നെയാണ് മാനന്തവാടി പോലീസ് പിടികൂടിയത്. ഇടതു കാതിലെ അര പവനോളം വരുന്ന കമ്മലാണ് അപഹരിച്ചത്. മാനന്തവാടിയിലെ ജ്വല്ലറിയിൽ വിൽപ്പന നടത്തിയ മോഷണ മുതൽ പോലീസ് കണ്ടെടുക്കുകയായിരുന്നു.

17.05.2026 വൈകീട്ടോടെയാണ് സംഭവം. സനീഷ് 85 വയസ്സുള്ള കല്യാണിയുടെ വീട്ടിൽ കയറി സ്നേഹാന്വഷണം നടത്തി സംസാരിക്കുന്നതിനിടെ കെട്ടിപ്പിടിക്കുകയും രണ്ടു ചെവിയിലും പിടിച്ചു വലിക്കുകയും ചെയ്യുകയായിരുന്നു. ചെവിയിൽ വേദനയനുഭവപ്പെട്ട വയോധിക ഇയാൾ വീട്ടിൽനിന്നും പോയ ശേഷം മരുമകളോട് കാര്യം പറഞ്ഞു. മരുമകൾ പരിശോധിച്ചപ്പോൾ ഇടത് കാതിലെ കമ്മൽ കാണാനില്ല എന്ന് മനസ്സിലാക്കി. തുടർന്ന് പോലീസിൽ പരാതിപ്പെടുകയുമായിരുന്നു. ഇൻസ്പെക്ടർ എസ്.എച്ച്.ഓ പി. റഫീഖിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്‌ടർ റെജി സ്‌റിയ യാണ് കേസിൽ അന്വേഷണം നടത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button