Uncategorized

ഓടിക്കൊണ്ടിരുന്ന ഇൻഡിഗോ കാറിന് തീ പിടിച്ചത് ഫയർഫോഴ്സ് ഓഫീസിന് മുന്നിൽ വച്ച്, ഓടിയെത്തി തീ അണച്ച് ഉദ്യോഗസ്ഥർ

തിരുവനന്തപുരം: തലസ്ഥാനത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. രാവിലെ വിഴിഞ്ഞം ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനു മുന്നിലൂടെ കടന്നുപോയ ടാറ്റ ഇൻഡിഗോ കാറിനാണ് തീപിടിച്ചത്. നെയ്യാറ്റിൻകര സ്വദേശികളായ അജയ് കുമാറും കുടുംബവും ആണ് കാറിൽ ഉണ്ടായിരുന്നത്. ഭാര്യയും കുഞ്ഞുമടങ്ങുന്ന കുടുംബം ഉടൻതന്നെ പുറത്തിറങ്ങിയതിനാൽ വൻ അപകടം ഒഴിവായി. പുക ഉയരുന്നത് കണ്ട ഫയർ ആൻഡ് റസ്ക്യൂ സ്റ്റേഷനിൽ നിന്ന് ഫയർഫോഴ്സ് സേനാംഗങ്ങൾ ഓടിയെത്തി തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. കാറിന്റെ എസിയുടെ ഭാഗത്തുനിന്നാണ് തീ പടർന്നത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. യാത്രക്കാരെ ഉടൻ പുറത്തിറക്കാനായതിനാൽ അപകടമൊഴിവാക്കിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button