Uncategorized

ഗവര്‍ണര്‍മാര്‍ ബില്ലുകളില്‍ തീരുമാനമെടുക്കുന്നതിന് സമയപരിധി നിശ്ചയിക്കുന്നത് വരെ പോരാട്ടം തുടരുമെന്ന് സ്റ്റാലിന്‍

ഗവർണർമാർ സംസ്ഥാന നിയമസഭ പാസാക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കുന്നതിനുള്ള സമയപരിധി നിശ്ചയിക്കുന്നതുവരെ പോരാട്ടം തുടരുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പറഞ്ഞു.

ഇതിനുള്ള ഭരണഘടനയുടെ 200-ാം അനുച്ഛേദം ഭേദഗതി ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. ഗവർണർമാർക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ച വിധിയിൽ രാഷ്ട്രപതിയുടെ റഫൻസിൽ സുപ്രീംകോടതി കഴിഞ്ഞ ദിവസം വ്യക്തത വരുത്തിയിരുന്നു. ഇതുപ്രകാരം രാഷ്ട്രപതിക്കും ഗവർണർമാർക്കും ബില്ലുകളിൽ തീരുമാനം എടുക്കാൻ സമയപരിധി നിശ്ചയിക്കാനാവില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഈ വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തിന്റെ അവകാശങ്ങൾക്കും ഫെഡറലിസത്തിനും വേണ്ടി ഡിഎംകെ പോരാട്ടം തുടരുമെന്നതും സ്റ്റാലിൻ പറഞ്ഞു. ഞങ്ങളുടെ നിയമപോരാട്ടത്തിലൂടെ, രാജ്യത്തുടനീളം തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളുമായി ഭിന്നതയിലുള്ള ഗവർണർമാരെ, തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന് അനുസൃതമായി പ്രവർത്തിക്കാനും, നിയമനിർമാണത്തിലൂടെയുള്ള ജനഹിതത്തോടുള്ള അവരുടെ മനഃപൂർവമായ നിഷ്‌ക്രിയത്വത്തിന് ഉത്തരം പറയാനും ഞങ്ങൾ ഇപ്പോൾ നിർബന്ധിതരാക്കിയിരിക്കുന്നു.’സ്റ്റാലിൻ പറഞ്ഞു. ഗവര്‍ണര്‍ രവിയുടെ ‘പോക്കറ്റ് വീറ്റോ സിദ്ധാന്തവും’ രാജ്ഭവന് ബില്ലുകള്‍ ഇല്ലാതാക്കാനോ കുഴിച്ചുമൂടാനോ കഴിയുമെന്ന അദ്ദേഹത്തിന്റെ വാദവും സുപ്രീംകോടതി തള്ളിക്കളഞ്ഞതായും സ്റ്റാലിന്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button