ആഷസ് പരമ്പര: ഇംഗ്ലണ്ടിന്റെ മുന്‍നിര ബാറ്റര്‍മാരെ തകര്‍ത്ത് മിച്ചല്‍ സ്റ്റാര്‍ക്

ഓസ്‌ട്രേലിയയിലെ പെര്‍ത്ത് ഒപ്റ്റസ് സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ ആഷസ് ടെസ്റ്റിന്റെ 1-ാം ദിനത്തില്‍ ബൗളിങില്‍ മികവ് കാട്ടി ഓസ്‌ട്രേലിയ. ഓസ്‌ട്രേലിയയ്ക്കായി ആദ്യം പന്തെറിയാന്‍ എത്തിയത് മിച്ചല്‍ സ്റ്റാര്‍ക്. ഇന്നിംഗ്‌സിന്റെ ആദ്യ ഓവറില്‍ തന്നെ ഇടത് കൈയ്യന്‍ പേസര്‍ വരവറിയിച്ചു. ഇംഗ്ലണ്ട് ഓപ്പണര്‍ സാക്ക് ക്രോളിയെ ഇന്നിംഗ്‌സിന്റെ ആദ്യ ഓവറിലെ അവസാന പന്തില്‍ ഉസ്മാന്‍ ഖവാജയുടെ ക്യാച്ചിലാണ് പുറത്താക്കിയത്. വളരെ നാടകീയമായിരുന്നു ആദ്യ ഓവര്‍. ആദ്യ അഞ്ച് പന്തുകളെ ക്ഷമയോടെ നേരിട്ട ക്രോളി ആറാം പന്ത് മികച്ചതാണെന്ന് വിലയിരുത്തി ബാറ്റ് വീശിയെങ്കിലും പന്ത് ബാറ്റ് എഡ്ജില്‍ തട്ടി ഉയര്‍ന്നു പൊങ്ങി സ്ലിപില്‍ വിക്കറ്റ് പ്രതീക്ഷിച്ച് നിന്ന് ഉസ്മാന്‍ ഖവാജയുടെ കൃത്യം കൈകളിലേക്കായിരുന്നു. സ്ലിപ്പില്‍ ഒരു ക്ലീന്‍ ക്യാച്ച് പൂര്‍ത്തിയായതോടെ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്കൊപ്പം കാണികളും ആവേശത്തിലാറാടി.




