Uncategorized

വോട്ടർ പട്ടികയിൽ പേരുണ്ടോ? ഇപ്പോൾ പരിശോധിക്കാം

കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടർ പട്ടികയിൽ പേര് ഉണ്ടോയെന്ന് ഓൺലൈനിൽ പരിശോധിക്കേണ്ട സംവിധാനം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ sec.kerala.gov.in ൽ പുന:സ്ഥാപിച്ചു. സപ്ലിമെൻ്ററി വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നതിൻ്റെ ഭാഗമായി ഒരാഴ്‌ചയായി ഈ സേവനം ലഭിച്ചിരുന്നില്ല. വെബ്സൈറ്റിൽ voters services എന്ന ഭാഗത്ത് search voter ഭാഗത്ത് തിരഞ്ഞാൽ പട്ടികയിൽ പേരുണ്ടോ എന്ന് അറിയാം. ജില്ല തിരിച്ചും വാർഡ് തിരിച്ചും വോട്ടർ പട്ടിക ലഭ്യമാണ്. www.sec.kerala.gov.in/public/voters/list www.sec.kerala.gov.in/voter/search/choose എന്നീ വെബ്സൈറ്റുകൾ വഴിയും വോട്ടുണ്ടോ എന്ന് പരിശോധിക്കാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button