Uncategorized

പടക്കം പൊട്ടിയതെന്ന് കരുതി, നോക്കിയപ്പോൾ ആകെ പുകയും കരിഞ്ഞ മണവും; നടുക്കത്തിൽ ഡൽഹിയിലെ മലയാളി വിദ്യാർത്ഥികൾ

ന്യൂഡൽഹി: ചെങ്കോട്ടയ്ക്ക് സമീപം ഇന്നലെ ഉണ്ടായത് ഉഗ്ര ശബ്ദത്തോടെയുള്ള സ്‌ഫോടനമെന്ന് പ്രദേശവാസികളായ മലയാളി വിദ്യാർത്ഥികള്‍. പടക്കം പൊട്ടിച്ചതാണെന്നാണ് ആദ്യം കരുതിയത്. പിന്നീടാണ് സംഭവത്തിൻ്റെ ഗൗരവം മനസിലായതെന്നും ഡൽഹി സർവകലാശാലയിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികൾ പറഞ്ഞു.

പ്രദേശത്ത് ദീപാവലി സമയത്ത് പടക്കം പൊട്ടിച്ചിരുന്നുവെന്നും അത് ദീപാവലിക്ക് ശേഷവും തുടരുന്ന സാഹചര്യമുണ്ടായിരുന്നുവെന്നും വിദ്യാർത്ഥികൾ പറഞ്ഞു. അങ്ങനെ ആരെങ്കിലും പടക്കം പൊട്ടിച്ചതാണെന്നാണ് വിചാരിച്ചത്. പോയി നോക്കിയപ്പോഴാണ് തീപിടിച്ചതും ആളുകൾ പരിഭ്രാന്തരായി ഓടുന്നതും കണ്ടത്. പ്രദേശമാകെ പുകമൂടിയ അവസ്ഥയായിരുന്നു. കരിഞ്ഞ മണവുമുണ്ടായിരുന്നു . സംഭവം നടന്ന് ഒരു കിലോമീറ്റർ ദൂരം വരെ ഉഗ്രസ്‌ഫോടനത്തിന്റെ ശബ്ദം കേട്ടുവെന്നും യുവാക്കൾ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button