Uncategorized
ഉസ്താദ് നിര്‍ദേശിച്ച ആഭിചാര ക്രിയയ്ക്ക് കൂട്ടുനിന്നില്ല; കൊല്ലത്ത് യുവതിയുടെ മുഖത്ത് തിളച്ച മീന്‍കറി ഒഴിച്ച് പൊള്ളിച്ച് ഭര്‍ത്താവ്

കൊല്ലം: ആഭിചാരക്രിയയ്ക്ക് കൂട്ടു നില്‍ക്കാത്തത്തിന് ഭാര്യയ്ക്ക് ക്രൂരപീഡനം. കൊല്ലം ആയൂര്‍ വയ്ക്കലില്‍ ഇട്ടിവിള തെക്കേതില്‍ റജുല (35) നാണ് മുഖത്ത് തിളച്ച മീന്‍കറി ഒഴിച്ച് പൊള്ളിച്ചാണ് ഭര്‍ത്താവിന്റെ പീഡനം.
ഭര്‍ത്താവ് സജീറിനെതിരെ റെജിലിയുടെ വീട്ടുകാര്‍ ചടയമംഗലം പൊലീസില്‍ പരാതി നല്കി. ഉസ്താദ് നിര്‍ദ്ദേശിച്ച ആഭിചാരക്രിയയ്ക്ക് കൂട്ടു നില്‍ക്കാത്തതാണ് കാരണമെന്ന് കുടുംബം ആരോപിച്ചു. മുഖത്ത് ഗുരുതരമായി പരിക്കുള്ള റജുല ചികിത്സയിലാണ്.




