Uncategorized
ഫ്രഷ് കട്ട് സംഘർഷം: ‘സമരസമിതിയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതം’; ഗൂഢാലോചന എന്നാവർത്തിച്ച് ഉടമ

കോഴിക്കോട് ഫ്രഷ് കട്ട് സംഘർഷത്തിൽ ഗൂഢാലോചന എന്നാവർത്തിച്ച് ഉടമ സുജീഷ് കൊളത്തോടി. സമരസമിതി ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതം. കോടതി ഉത്തരവ് പ്രകാരം സുതാര്യമായാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. സമര സമിതി സ്ഥാപിച്ച സിസിടിവി കാമറകളിലെ ദൃശ്യങ്ങൾ പുറത്ത് വിടാൻ തയ്യാറാകണമെന്നും സുജീഷ് കൊളത്തോടിഉപയോഗ്യശൂന്യമായ വാഹനങ്ങളെന്ന് പറയുന്നത് എന്തർത്ഥത്തിലാണെന്നും തനിക്ക് പിന്നിൽ ആരുമില്ലെന്നും ഉടമ സുജീഷ് കൊളത്തോടി പറഞ്ഞു. സ്ഥാപനത്തിന് നിയമ പരമായ പിന്തുണ എല്ലായിടത്ത് നിന്നുമുണ്ട്. സംഘർഷത്തിൽ വാഹനങ്ങൾ തീയിട്ടത് മൂലമാണ് വലിയ ദുർഗന്ധമുണ്ടായത്. സ്വാതന്ത്രമായാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. നൂതന സാങ്കേതിക വിദ്യ ആരെങ്കിലും നിർദേശിച്ചാൽ കേൾക്കാൻ തയ്യാറെന്നും സുജീഷ് പറഞ്ഞു.




