Uncategorized
തേജസ്വി യാദവ് ബിഹാറില്‍ മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി; ഔദ്യോഗികമായി പ്രഖ്യാപിച്ചു

ബിഹാറില്‍ മഹാസഖ്യത്തിന്റെ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയായി തേജസ്വി യാദവിനെ പ്രഖ്യാപിച്ചു. മഹാസഖ്യം നേതാക്കളുടെ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് പ്രഖ്യാപനം. ‘ ചലോ ബിഹാര്‍, ബദ്‌ലേ ബിഹാര്‍’ എന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ട് പ്രചാരണത്തിനിറങ്ങാനാണ് മഹാസഖ്യം പദ്ധതിയിടുന്നത്.ബിഹാര്‍ വികസനത്തിന് എന്‍ഡിഎയ്ക്ക് മാര്‍ഗരേഖയില്ലെന്ന് തേജസ്വി യാദവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യ സഖ്യത്തിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ എന്‍ഡിഎ പകര്‍ത്തുക മാത്രമാണ് ചെയ്യുന്നതെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. എന്‍ഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി നിതീഷ് കുമാറിനെ പ്രഖ്യാപിക്കാത്തതിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ തേജസ്വി യാദവ് ആഞ്ഞടിച്ചു. നിതീഷ് കുമാറിനെ ബിജെപി വീണ്ടും മുഖ്യമന്ത്രിയാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.




