Uncategorized

ബഹ്റൈനില്‍ ഗാര്‍ഹിക തൊഴിലാളിയെ ക്രൂരമായി മര്‍ദ്ദിച്ച കേസ്; പ്രതിക്ക് മൂന്ന് വർഷം തടവ്

ബഹ്റൈനില്‍ ഗാര്‍ഹിക തൊഴിലാളിയെ ക്രൂരമായി മര്‍ദ്ദിച്ച് ചെവിക്ക് സ്ഥിരമായ വൈകല്യം സംഭവിപ്പിച്ച കേസില്‍ സ്വദേശിക്ക് ഹൈ ക്രിമിനല്‍ കോടതി മൂന്ന് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. 2026 മാര്‍ച്ച് നാലിനായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. തൊഴിലാളിക്ക് ഉണ്ടായ ഗുരുതര പരിക്കിനെ തുടര്‍ന്ന് ഇടത് ചെവിയില്‍ ഏഴ് ശതമാനം സ്ഥിര വൈകല്യം സംഭവിച്ചതായി ഫോറന്‍സിക് മെഡിക്കല്‍ റിപ്പോര്‍ട്ട് സ്ഥിരീകരിച്ചിരുന്നു.

പ്രതിയുടെ മൊബൈല്‍ ഫോണ്‍ കാണാതായതിനെച്ചൊല്ലിയുളള തര്‍ക്കമാണ് ആക്രമണത്തിന് കാരണമായത്. പ്രതി തന്നെ മര്‍ദ്ദിച്ചതായി ഇര കോടതിയില്‍ മൊഴി നല്‍കി. എന്നാല്‍, തൊഴിലാളിയാണ് തന്നെ ആക്രമിക്കുകയും ഫോണ്‍ മോഷ്ടിക്കുകയും ചെയ്‌തെന്നായിരുന്നു പ്രതിയുടെ വാദം. ഇത് തള്ളിയതിന് പിന്നാലെയാണ് കോടതി ശിക്ഷാവിധി പുറപ്പെടുവിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button