Uncategorized

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ്; രണ്ടാംഘട്ട നാമനിർദേശപത്രിക പിൻവലിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട നാമനിർദേശപത്രിക പിൻവലിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. നിലവിൽ 12 സീറ്റുകളിൽ മഹാസഖ്യത്തിലെ സ്ഥാനാർഥികൾ പരസ്പരം മത്സരിക്കുന്നുണ്ട്. മഹാസഖ്യത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. എൻഡിഎ പ്രചാരണത്തിനായി ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ ഇന്ന് ബിഹാറിൽ എത്തും. വൈശാലിയിലും ഔറംഗാബാദിലും പൊതുസമ്മേളനങ്ങളിൽ പങ്കെടുക്കും. അതിനിടെ മൊഹാനിയ നിയമസഭാ സീറ്റിൽ നിന്നുള്ള ആർജെഡി സ്ഥാനാർഥി ശ്വേത സുമന്റെ നാമനിർദേശ പത്രിക തള്ളി. സൂക്ഷ്മ പരിശോധനയ്ക്കിടെ സാങ്കേതിക പ്രശ്നങ്ങൾ കണ്ടതിനെ തുടർന്നാണ് പത്രിക തള്ളിയത്. നാമനിർദേശ പത്രിക തള്ളിയതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ശ്വേതാ സുമൻ ആരോപിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button