Uncategorized
പേരാവൂരിൽ രണ്ട് കിലോ കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ

പേരാവൂർ: 1.927 കിലോ കഞ്ചാവുമായി രണ്ടു യുവാക്കൾ പേരാവൂർ പോലീസിന്റെ പിടിയിൽ.പേര്യ സ്വദേശി ചമ്മനാട്ട് അബിൻ തോമസ്(28),കണിച്ചാർ മലയാംപടി സ്വദേശി പുഞ്ചക്കുന്നേൽ അലൻ മനോജ് 22) എന്നിവരെയാണ് തൊണ്ടിയിൽ വെച്ച് പേരാവൂർ എസ്എച്ച്ഒ പി.ബി. സജീവും സംഘവും കണ്ണൂർ റൂറൽ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. ഇവരിൽ നിന്ന് 1.927 കഞ്ചാവും KL 58W 8150 പൾസർ ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു.




