Uncategorized

ലഡാക്ക് സംഘര്‍ഷം; 50 പേര്‍ അറസ്റ്റില്‍

സംസ്ഥാന പദവി ആവശ്യപ്പെട്ട് ലഡാക്കില്‍ നടന്ന പ്രതിഷേധത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ അന്വേഷണം ശക്തമാക്കി പൊലീസ്. നിലവില്‍ 50പേരെ പൊലീസ് അറസ്റ്റ് ചെയ്തതായാണ് വിവരം.

പൊലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് പേര്‍ കൊല്ലപ്പെട്ടിരുന്നു. 22 പൊലീസുകാര്‍ ഉള്‍പ്പെടെ 45 ഓളം പേര്‍ക്ക് പരുക്കുമുണ്ടായിരുന്നു. അതേസമയം ലഡാക്കിലെ സംഘര്‍ഷത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുക്കിയെ കുറ്റപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തി. സോനം വാങ്ചുക്ക് ആക്രമങ്ങൾക്ക് പ്രേരിപ്പിച്ചെന്ന് ആരോപിച്ചാണ് സോനത്തിനെതിരെ നടപടിക്കൊരുങ്ങുന്നത്. ലഡാക്കിന് സംസ്ഥാന പദവിയും ഒപ്പം ആറാം ഷെഡ്യൂള്‍ പ്രകാരം പ്രത്യേക പദവിയും ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങളാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.

Also read – ലഡാക്കിലെ പ്രതിഷേധം: സോനം വാങ്ചുക്കിനെതിരെ നടപടിയെടുക്കാൻ കേന്ദ്രം; പ്രതിഷേധക്കാരുടെ വിവരങ്ങൾ ശേഖരിക്കാൻ ഉത്തരവിട്ട് ലഫ്റ്റനന്‍റ് ഗവർണർ

സംഘര്‍ഷത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും പിന്നില്‍ പ്രവര്‍ത്തിച്ചത് കോണ്‍ഗ്രസ് ആണെന്നുമാണ് ബിജെപി പറയുന്നത്. ആവശ്യങ്ങളില്‍ തീരുമാനമെടുക്കാതെ കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നീട്ടിക്കൊണ്ട് പോയതിന് പിന്നാലെയാണ് പ്രതിഷേധം ശക്തമായത്. എന്നാല്‍ സംഘര്‍ഷത്തെ അനുകൂലിച്ച് ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും പിഡിപി നേതാവ് മഹബൂബ് മുഫ്തിയും രംഗത്തെത്തിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button