സംസ്ഥാനത്തെ അധ്യാപകരെ കോവിഡ് ഡ്യൂട്ടിയിൽനിന്ന് ഒഴിവാക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. പ്ലസ് വൺ മോഡൽ പരീക്ഷ നടക്കുന്നതിനാലും ഓൺലൈൻ ക്ലാസുകൾക്ക് അധ്യാപകരുടെ സാന്നിധ്യം അനിവാര്യമായി തീർന്നിരിക്കുന്നതിനാലുമാണിതെന്നാണു വിദ്യാഭ്യാസ വകുപ്പ് ജില്ലാ കളക്ടർമാർക്ക് നൽകിയ നിർദേശം.