Uncategorized
കൊട്ടിയൂരിൽ സുരക്ഷാ വളന്റിയർ അപേക്ഷ ക്ഷണിച്ചു
കൊട്ടിയൂർ: കൊട്ടിയൂർ ക്ഷേത്രത്തിലെ സുരക്ഷാ വളന്റിയർമാരായി ഹിന്ദുമത വിശ്വാസികളായ 55 വയസ്സിൽ താഴെയുള്ള വിമുക്തഭടൻമാർക്ക് അപേക്ഷിക്കാം.
അപേക്ഷകൾ ജില്ലാ സൈനികക്ഷേമ ഓഫീസിൽ രജിസ്ട്രേഷൻ ചെയ്ത എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ കാർഡ്, വിമുക്തഭട ഐഡന്റിറ്റി കാർഡ് എന്നിവയുടെ പകർപ്പ് സഹിതം ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ മെയ് 22ന് വൈകുന്നേരം അഞ്ചിനകം സമർപ്പിക്കണം.




