24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ദേശീയ വടംവലിയിൽ മണിക്കടവിന്‌ സ്വർണത്തിളക്കം
Iritty

ദേശീയ വടംവലിയിൽ മണിക്കടവിന്‌ സ്വർണത്തിളക്കം

ദേശീയ വടംവലി ചാമ്പ്യൻഷിപ്പിൽ മണിക്കടവിന്റെ കരുത്തിൽ കേരളത്തിന് സ്വർണം. രാജസ്ഥാനിൽ നടന്ന നടന്ന 19 വയസിന്‌ താഴെയുള്ള പെൺകുട്ടികളുടെ വിഭാഗത്തിലും 17 ൽ താഴെയുള്ള ആൺ, പെൺ വിഭാഗങ്ങളിലുമുള്ള മത്സരത്തിലാണ്‌ കേരളം സ്വർണം നേടിയത്‌. 19 ൽ താഴെയുള്ള ആൺ വിഭാഗത്തിൽ കേരളം വെള്ളിയും നേടി. കേരളത്തെ പ്രതിനിധീകരിച്ച് കണ്ണൂരിൽനിന്നുള്ള 14 കുട്ടികളിൽ എട്ട്‌ പേരും മണിക്കടവ്‌ സെന്റ് തോമസ് ഹയർ സെക്കൻഡറിയിൽനിന്നുള്ളവർ. എയ്ഞ്ചൽ മേരി ബിജു, ഫിയോണ റോസ് റോബിൻ, ആഷ്ന ബിനു ജോസഫ്, ടോമിൻ ബിനു ജോസഫ്, നോയൽ ജോസഫ്, അബിൻ ജോസഫ്‌ എന്നിവരാണ്‌ ഇവർ. ഇതേ സ്‌കൂളിലെ മാത്യൂസ് മാത്യൂസ്, ബെബിൻ ജോസഫ്‌ എന്നവരുൾപ്പെട്ട ടീമിനാണ്‌ വെള്ളി മെഡൽ. ദേശീയ കോച്ച്‌ ഷൈജൻ ചാക്കോ പരപ്പ, മാനേജർ റോബിൻ ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് സ്‌കൂളിൽ വടംവലി പരിശീലനം.

Related posts

ഇരിട്ടി ടൗണിലെ ഗതാഗത പരിഷ്കരണം മാർച്ച് ഒന്നു മുതൽ………..

Aswathi Kottiyoor

വൃക്കരോഗികൾക്കായി ഗൂഗ്ൾ പേ ചലഞ്ച്; ആദ്യദിനം സമാഹരിച്ചത് ലക്ഷങ്ങൾ

Aswathi Kottiyoor

പേ​രാ​വൂ​ർ മ​ണ്ഡ​ല​ത്തി​ലെ മു​ണ്ട​യാം​പ​റ​ന്പി​ൽ യു​ഡി​എ​ഫ് ഏ​ജ​ന്‍റു​മാ​രെ അ​റി​യി​ക്കാ​തെ ത​പാ​ൽ വോ​ട്ടിം​ഗ് ന​ട​ത്താ​നു​ള്ള ശ്ര​മം ത​ട​ഞ്ഞു

Aswathi Kottiyoor
WordPress Image Lightbox