Uncategorized
ഹെലികോപ്റ്ററില്‍ തൂങ്ങി രക്ഷപ്പെടുന്ന മന്ത്രിമാരും കുടുംബവും; നേപ്പാളില്‍ സുശീല കര്‍ക്കി ഇടക്കാല പ്രധാനമന്ത്രിയായേക്കും

കാഠ്മണ്ഡു: ജെന്‍ സി പ്രക്ഷോഭം തുടരുന്ന നേപ്പാളില്‍ നിന്നുള്ള കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. പ്രക്ഷോഭകരില്‍ നിന്നും രക്ഷപ്പെടാന്‍ ഹെലികോപ്റ്ററില്‍ തൂങ്ങി പോകുന്ന മന്ത്രിമാരുടേയും ബന്ധുക്കളുടേയും ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
പ്രക്ഷോഭം തുടരുന്ന നേപ്പാളില്‍ നിന്നും പുറത്തുവരുന്ന നിരവധി ദൃശ്യങ്ങളില്‍ ഒന്നുമാത്രമാണിത്. പ്രതിഷേധങ്ങളുടെ മറവില്‍ വ്യാപകമായി അക്രമവും കൊള്ളയും നടക്കുന്നതായും ആക്ഷേപമുണ്ട്. പൊതുമുതല്‍ നശിപ്പിച്ചാല്‍ കനത്ത നടപടി നേരിടേണ്ടി വരുമെന്ന് കരസേനാ മേധാവി ജനറല്‍ അശോക് രാജ് സിഗ്ദേല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.




