24.6 C
Iritty, IN
October 5, 2024
  • Home
  • Peravoor
  • പേരാവൂരിൽ എക്സൈസ് സംഘം ചിക്കൻ സ്റ്റാൾ ജീവനക്കാരെ മർദ്ദിച്ചതായിപരാതി
Peravoor

പേരാവൂരിൽ എക്സൈസ് സംഘം ചിക്കൻ സ്റ്റാൾ ജീവനക്കാരെ മർദ്ദിച്ചതായിപരാതി

പേരാവൂർ: തെരുവിന് സമീപം പാമ്പാളി ചിക്കൻ സ്റ്റാൾ ജീവനക്കാരായ രണ്ടു പേർക്ക് മർദ്ദനമേറ്റത്.പാമ്പാളി കൂരിയാടൻ വീട്ടിൽ അസ്നാദ് (19), മുരിങ്ങോടി റംഷീന മൻസിൽ റിഫാൻ (17) എന്നിവരെയാണ് മർദ്ദനമേറ്റതിനെ തുടർന്ന് പേരാവൂർ താലൂക്കാസ്പത്രിയിൽ പ്രവേശിപ്പിച്ചത്.ഞായറാഴ്ച്ച രാത്രി 9 മണിയോടെയാണ് സംഭവം. മാരുതി കാറിൽ സാധാരണ വേഷത്തിലെത്തിയ സംഘം ഇവിടെ കഞ്ചാവ് വില്പനയുണ്ടോയെന്നും ചോദിച്ചാണ് മർദ്ദിച്ചതെന്ന് ഇരുവരും പറഞ്ഞു. മൊബൈൽ ഫോൺ വാങ്ങിക്കൊണ്ടുപോയെന്നും പരിക്കേറ്റവർ പറഞ്ഞു.വിദഗ്ധ ചികിത്സക്കായി ഇരുവരെയും രാത്രി തന്നെ തലശ്ശേരിയിലേക്ക് കൊണ്ടുപോയി.

അതേസമയം,പേരാവൂർ എക്സൈസ് ഓഫീസിലെ മജീദ് (38) ഉണ്ണികൃഷ്ണൻ (45) എന്നിവരും രാത്രി പേരാവൂർ താലൂക്കാസ്പത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.

Related posts

പാ​റ​മ​ട​ക​ൾ അ​ട​ച്ചുപൂ​ട്ട​ണം

Aswathi Kottiyoor

പേരാവൂർ താലൂക്ക് ആശുപത്രി സംരക്ഷണ കൂട്ടായ്മ മാർച്ച് 8 ന്

Aswathi Kottiyoor

പുരളിമല ഹരിശ്ചന്ദ്ര കോട്ടയിൽ ശക്തി പഞ്ചാക്ഷരിയജ്ഞ പരിക്രമണം നടത്തി.

Aswathi Kottiyoor
WordPress Image Lightbox