27.5 C
Iritty, IN
October 6, 2024
  • Home
  • Iritty
  • ശുചീകരണ തൊഴിലാളികളെ ആദരിച്ചു.
Iritty

ശുചീകരണ തൊഴിലാളികളെ ആദരിച്ചു.

ഇരിട്ടി : ഡോൺ ബോസ്കോ ആർട്സ് ആൻഡ് സയൻസ് കോളേജ് അങ്ങാടികടവ്, എൻ എസ് എസ് യൂണിറ്റ് എന്നിവയുടെ നേതൃത്വത്തിൽ ദീർഘകാലമായി ഇരിട്ടി നഗരസഭയിലെ ശുചീകരണ ജോലി ചെയ്യുന്ന തൊഴിലാളികളെ ആദരിച്ചു. തൊഴിലാളികളായ കെ. പ്രസന്ന , പി. തമ്പായി , പി.സന്തോഷ്‌ , രാജീവൻ എന്നിവരെയാണ് ആദരിച്ചത് . ഡോൺ ബോസ്കോ ആർട്സ് ആൻഡ് സയൻസ് കോളേജ് മാനേജർ ഫാദർ ബാസ്റ്റിൻ നെല്ലിശേരി അധ്യക്ഷത വഹിച്ച ചടങ്ങ് ഇരിട്ടി നഗര സഭ ചെയർപേഴ്സൺ കെ. ശ്രീലത ഉൽഘാടനം ചെയ്തു .
പ്രോഗ്രാം ഓഫീസർമാരായ ഇ. ജിഷ , പി.കെ. നിധിൻ കുട്ടൻ , ഹെൽത്ത് ഇൻസ്‌പെക്ടർ കുഞ്ഞിരാമൻ, കണ്ണൂർ യൂണിവേഴ്സിറ്റി പ്രതിനിധി പ്രദീഷ് കുമാർ എന്നിവർ സംസാരിച്ചു.
എൻ എസ് എസ് വളണ്ടിയർ സെക്രട്ടറി മാരായ എ.വി. ലയ , അക്ഷയ് ബിജു, വളണ്ടിയർമാരായ ഗോകുൽ, സച്ചിൻ സാബു, അതുല്യ എന്നിവർ നേതൃത്വം നൽകി.

Related posts

കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു

Aswathi Kottiyoor

ചാവശ്ശേരിപ്പറമ്പിലെ മദ്യവിൽപ്പനക്കാരൻ പിടിയിൽ

Aswathi Kottiyoor

ഇരിട്ടി പയഞ്ചേരി മൂപ്പൻ ഹൗസിൽ പരേതനായ എറമുള്ളാൻ ഹാജിയുടെ ഭാര്യ തറാൽ ഉമ്മല്ലു ഹജ്ജുമ്മ അന്തരിച്ചു

Aswathi Kottiyoor
WordPress Image Lightbox