Uncategorized

”കെട്ടിക്കിടക്കുന്ന ജീവിതങ്ങള്‍”, ഭൂമി തരം മാറ്റലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ചുവപ്പുനാടയില്‍ കുടുങ്ങിക്കിടക്കുന്നത് ലക്ഷക്കണക്കിന് ഫയലുകള്‍

ഭൂമി തരം മാറ്റലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് കെട്ടിക്കിടക്കുന്നത് ലക്ഷക്കണക്കിന് അപേക്ഷകള്‍. എറണാകുളം ജില്ലയില്‍ മാത്രം അര ലക്ഷത്തിലേറെ അപേക്ഷകളാണ് തീര്‍പ്പാവാതെ ചുവപ്പുനാടയില്‍ കുടുങ്ങിക്കിടക്കുന്നത്. ആവശ്യത്തിന് നോഡല്‍ ഓഫീസര്‍മാര്‍ ഇല്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം

ഓരോ ഫയലും ഓരോ ജീവിതമാണെന്ന് പലകുറി ഓര്‍മിപ്പിച്ച ഇടതു സര്‍ക്കാര്‍ ഭരിക്കുന്ന കാലത്താണ് ഫയലുകള്‍ തീര്‍പ്പാകാതെ ചുവപ്പുനാടയില്‍ കുടുങ്ങിക്കിടക്കുന്നത്. റവന്യൂ വകുപ്പാണ് ഏറ്റവും വേഗതയില്‍ ഫയലുകള്‍ തീര്‍പ്പാക്കുകയും ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ഭൂമി തിട്ടപ്പെടുത്തി ഓരോ വ്യക്തികള്‍ക്കും ആനുകൂല്യങ്ങള്‍ നല്‍കുന്നതെന്നും അവകാശപ്പെടുമ്പോഴാണ് ഈ ഗുരുതര വീഴ്ച.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button