Uncategorized

യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ കണ്ണൂർ ജില്ലാ കമ്മിറ്റി വനിത വിംഗ് -യൂത്ത് വിംഗ് ജില്ലാ കമ്മിറ്റി രൂപീകരണ യോഗം പേരാവൂരിൽ നടന്നു

യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ കണ്ണൂർ ജില്ലാ കമ്മിറ്റി
വനിത വിംഗ് -യൂത്ത് വിംഗ് ജില്ലാ കമ്മിറ്റി രൂപീകരണ യോഗം പേരാവൂരിൽ നടന്നു. യു എം സി ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ജില്ലാ വർക്കിംഗ് പ്രസിഡണ്ട് ഷിനോജ് നരിതൂക്കിൽ അധ്യക്ഷത വഹിച്ചു. യു എം സി സ്ഥാപക ജനറൽ സെക്രട്ടറി സി എച്ച് ആലിക്കുട്ടി ഹാജി വനിതാ വിംഗ് ഉദ്ഘാടനം ചെയ്തു. ബുഷറ ചിറക്കൽ, കെ എം ബഷീർ, ടി പി ഷാജി, സിനോജ് മാക്സ് ,കെ കെ രാജീവൻ, റസീന പാപ്പിനിശ്ശേരി, ജേക്കബ് ചോലമറ്റം തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ജില്ലാ വനിതാ ഭാരവാഹികളായി ദിവ്യ സ്വരൂപ് പ്രസിഡണ്ടായും ,ഷൈനി ബെന്നി ജനറൽ സെക്രട്ടറിയായും, നിർമ്മല അനിരുദ്ധൻ ട്രഷററായും ആരിഫ, അനറ്റ് തുടങ്ങിയവർ വൈസ് പ്രസിഡണ്ട്മാരായും, സിന്ധു ശ്രീകുമാർ, രേഷ്മ ലിസി എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button