23.6 C
Iritty, IN
July 8, 2024
  • Home
  • kannur
  • ഓൺലൈൻ പഠന സഹായങ്ങൾ കൈമാറി
kannur

ഓൺലൈൻ പഠന സഹായങ്ങൾ കൈമാറി

ഇരിക്കൂർ : വെൽഫെയർ പാർട്ടി ഇരിക്കൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
ഇരിക്കൂർ ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡിൽ പഠന സൗകര്യങ്ങളില്ലാത്ത കുട്ടികൾക്ക് നൽകുന്ന
പഠനോപകരണ വിതരണം വാർഡ് മെമ്പർ നലീഫ ടീച്ചർക്ക് നൽകി വെൽഫെയർ പാർട്ടി കണ്ണൂർ ജില്ല പ്രസിഡണ്ട് സാദിഖ് ഉളിയിൽ ഉദ്ഘാടനം ചെയ്തു.
ജില്ലാ വൈസ് പ്രസിഡണ്ട് ടി കെ മുഹമ്മദലി മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്
നടത്തിയ ചിത്ര രചന മത്സര വിജയികൾക്കുള്ള മെമന്റോകൾ
പഞ്ചായത്ത് മെമ്പർ കെ ടി അനസും വീഡിയോ മത്സര വിജയികൾക്കുള്ള മെമന്റോകൾ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട്
സി വി ഫൈസലും വിതരണം ചെയ്തു.
അഡ്വ: ജാഫർ സാദിഖ്, യു കെ ഷാജി, പൂക്കണ്ടി വിജയൻ ,കെ പി ഇബ്റാഹീം എന്നിവർ പ്രസംഗിച്ചു.
സി കെ മുനവ്വിർ
സ്വാഗതവും കീത്തടത്ത് മുസ്തഫ നന്ദിയും പറഞ്ഞു

Related posts

രണ്ടാം വരവ്’ ക്യാപ്റ്റൻ തലസ്ഥാനത്തേക്ക്, ഗവർണർക്ക് രാജിക്കത്ത് കൈമാറും…………..

പാപ്പിനിശേരി, താവം മേൽപ്പാലങ്ങൾ വ്യാഴാഴ്‌ച തുറക്കും

Aswathi Kottiyoor

10 ദിവസം നൽകിയത്‌ 23,202 കോടി ; ട്രഷറി മിച്ചം 5000 കോടി……..

Aswathi Kottiyoor
WordPress Image Lightbox