കേളകത്തെ പവിത്രൻ ഗുരുക്കൾ തുടങ്ങിയ വിത്തൂട്ട് ഏറ്റെടുത്ത് വനംവകുപ്പ്

കേളകം: പരിസ്ഥിതി പ്രവർത്തകനും പ്രമുഖ ആയുർവേദ ചികിത്സകനുമായ കേളകത്തെ എൻ.ഇ. പവിത്രൻ ഗുരുക്കൾ വർഷങ്ങൾക്ക് മുമ്പ് തുടങ്ങി വെച്ച വിത്തുട്ട് ഇനി മുതൽ വനം വകുപ് ഏറ്റെടുക്കും. ഈ പ്രചോദനം ഉൾകൊണ്ട് മനുഷ്യ വന്യജീവി സംഘർഷം ലഘുകരിക്കാൻ മിഷൻ ഫുഡ്, ഫോഡർ, വാട്ടർ പദ്ധതിയുടെ ഭാഗമായി വിത്തുട്ട് നടത്തിവരികയാണ് വനം വകുപ്പ്.
കഴിഞ്ഞ പത്തു വർഷത്തിനിടെ ഒരു ലക്ഷത്തിലധികം വിത്തുണ്ടകളാണ് പവിത്രൻ ഗുരുക്കൾ സ്വന്തം കൈകൾ കൊണ്ട് തയാറാക്കി രാജ്യത്തി ന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള യാത്രകൾക്കിടെ നിക്ഷേപിച്ചിട്ടുള്ളത്. ആയുർവേദ കോൺഗ്രസ് നടക്കുന്ന സംസ്ഥാനങ്ങളിൽ ഉൾപ്പെടെ യാത്രക ൾക്ക് പോകുമ്പോൾ വിത്തുണ്ടകൾ നിറച്ച ഒരു ബാഗ് കരുതും. ട്രെയിൻ യാത്രയി ലാണെങ്കിൽ അത് വനപ്രദേശങ്ങളിലും, ചതുപ്പ് മണ്ണുകളിലും യാത്രക്കിടെ വലിച്ചെറിയും. ഡൽഹി ബിർള മന്ദിർ, ആഗ്ര, ഛത്തീഗഡ്, ഹരിയാന, ഗോവ, കർണാ ടക, തമിഴ്‌നാട്, മഹാരാഷ്ട്ര യാത്രകളിൽ പവിത്രൻ ഗുരുക്കൾ ഇങ്ങനെ വിത്തുകൾ നിക്ഷേപിച്ചിട്ടുണ്ട്.ഞാറ്റുവേലകളിലും, പരിസ്ഥിതി ദിനാ ചരണങ്ങളിലും, വന മഹോത്സവ വാരാച രണങ്ങളിലും പവിത്രൻ ഗുരുക്കൾ സ്വന്തം കൈകൾ കൊണ്ട് തയാറാക്കുന്ന വിത്ത് ബോളുകൾ മണ്ണിലേക്കെറിഞ്ഞ് തുടങ്ങി വെച്ച വിത്തേറിന് ഒരു ദശകത്തിലേറെ പഴക്കമുണ്ട്. മനുഷ്യനുവേണ്ടി മാത്രമല്ല, പ്രകൃതിയിലെ പക്ഷി-ജന്തു ജീവജാലങ്ങൾക്കും, വിവിധയിനം തൈകൾ നട്ടുപിടിപ്പിക്കുന്നതിനും വൃക്ഷങ്ങളുടെയും ഔ ഷധ സസ്യങ്ങളുടെയും മറ്റും വിത്തുപന്തുകൾ ഉണ്ടാക്കി കാവുകളിലും പുഴ പുറമ്പോക്കുകളിലും വനപ്രദേശങ്ങളിലും നിക്ഷേപിക്കുന്നതിനും സമയം കണ്ട ത്തുകയാണ് ഇദ്ദേഹം.ഇത് കൂടാതെ പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ഔഷധ സസ്യ ങ്ങളുടെ നൂറുകണക്കിന് തൈകൾ തയാറാക്കി സൗജന്യമായി വിതരണം തുടങ്ങിയിട്ട് വർഷങ്ങൾ ഏറെയായി.
പവിത്രൻ ഗുരുക്കളുടെ ഇത്തരം പ്രവർത്തനങ്ങൾ വനം വകുപ്പിന് പ്രചോദനമായതോടെയാണ് വനം വകുപ്പ് വിത്തൂട്ട് ഏറ്റെടുത്തത്. ഇതോടെ വന്യജീവികൾക്ക് ആവശ്യമായ ഭക്ഷണം വനത്തിനുള്ളിൽത്തന്നെ ഉറപ്പാക്കുക, അതുവഴി പരിസ്ഥിതി പുനഃസ്ഥാപനം സാധ്യമാക്കുക, പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തുക എന്നിവ ലക്ഷ്യമിട്ട് വനം വകുപ്പ് തുടങ്ങിയ വിത്തൂട്ട് പരിപാടിയുടെ തുടക്കക്കാരൻ ഈ കേളകം കാരനായി മാറുകയാണ് .
പ്ലാവ്, മാവ്, ആഞ്ഞിലി, കുടംപുളി, ഞാവൽ തുടങ്ങിയ തദ്ദേശീയ ഫല വൃക്ഷങ്ങളുടെ വിത്തുകളാണ് വനത്തിൽ നിക്ഷേപിക്കുന്നത്. വന്യജീവികൾക്ക് കാട്ടിൽത്തന്നെ ആവശ്യമായ ഫലങ്ങൾ ലഭ്യമാക്കുന്നതിലൂടെ അവ ജനവാസ മേഖല യിൽ ഇറങ്ങുന്നത് കുറക്കാനും അത് വഴി മുനുഷ്യ വന്യ ജീവി സംഘർഷ ലഘൂക രണവുമാണ് ലക്ഷ്യമിടുന്നത്. കൊട്ടിയൂർ, ആറളം വനമേഖലകളിലും, കൊട്ടിയൂർ ഉത്സവ ഭൂമിയുടെ ഇടബാവലി പുഴയോരത്തും, ചീങ്കണ്ണി, ബാവലി പുഴയോരങ്ങളിലും നിക്ഷേപിച്ച വിത്ത് ബോളുകൾ തളിർത്ത് തണലിട്ട് തുടങ്ങി.
വയനാട്ടിലും ഗുരുക്കളുടെ നേതൃത്വത്തിൽ സീഡ് ബോളുകൾ നിക്ഷേപിച്ചിട്ടുണ്ട്. വിദ്യാർഥികളിൽ പ്രകൃതിസ്നേഹവും സഹ ജീവി സ്നേഹവും വളർത്തി സർവ ജീവജാലങ്ങളും ഭൂമിയുടെ അവകാശികളാണെന്ന ബോധ്യമുണ്ടാക്കുന്നതിനാണ് കൊട്ടിയൂർ വനമേഖലയിലും മറ്റും ഇത്തരം ബോളുകൾ നിക്ഷേപിച്ചത്. നൂറിലധികം ഇനം വിത്തുകൾ ജൈവവളങ്ങളും ചാണകവും മണ്ണും കൂടി മിക്‌സ് ചെയ്ത‌് പന്തുരൂപത്തി ലാക്കിയാണ് വിത്തു ബോളുകൾ തയാറാ ക്കുന്നത്. ഞാവൽ, സീതപ്പഴം, പപ്പായ, പ്ലാവ്, സപ്പോട്ട, പേര, കശുമാവ്, മാവ്, നെല്ലി, ചാമ്പ, മഞ്ചാടി, റമ്പൂട്ടാൻ തുടങ്ങിയവയാണ് വിത്തു പന്തുകളാക്കി എറിയുന്നത്.




