Uncategorized
‘കറുപ്പ് വസ്ത്രം ധരിച്ചുവരരുത്’; തിരുവനന്തപുരത്ത് സ്വകാര്യസ്കൂളിൽ കറുപ്പിന് വിലക്ക്, സർക്കുലർ വിവാദത്തിൽ
തിരുവനന്തപുരം: തിരുവനന്തപുരം ബിഷപ്പ് പേരെര സ്കൂളിൽ കറുപ്പ് വസ്ത്രത്തിനു വിലക്കേർപ്പെടുത്തി. ഗവർണർ പങ്കെടുക്കുന്ന പരിപാടിക്ക് മുന്നോടിയാണ് സർക്കുലർ കറുപ്പ് വസ്ത്രത്തിന് വിലക്കേർപ്പെടുത്തിയുള്ള സർക്കുലർ ഇറക്കിയത്. സ്കൂൾ അധികൃതരാണ് സർക്കുലറിന് പിന്നിൽ.
രക്ഷിതാക്കൾ ഈ ദിവസം കറുത്ത വസ്ത്രം ഒഴിവാക്കണമെന്ന് സർക്കുലറിൽ പറയുന്നു. മറ്റന്നാൾ സ്കൂൾ വാർഷിക ആഘോഷ പരിപാടിക്കാണ് ഗവർണർ എത്തുന്നത്. ഇതിനോടകം സർക്കുലർ വിവാദമായിട്ടുണ്ട്.